നിള ദ്വിദിന കയാക് ഫെസ്റ്റ് നാളെ

കയാക്കിങ്ങിന്  അനുയോജ്യമാണ്   സംസ്ഥാനത്തെ  ഏറ്റവും വലിയ രണ്ടാമത്തെ പുഴയായ ഭാരത പുഴ,   ആയത്തിന്റെ  സാദ്ധ്യതകൾ മനസിലാക്കി  പാലക്കാട് ജില്ലയിൽ  ആദ്യത്തെ കയാക്കിങ് എക്സ്പീരിയൻസ് ആസ്വദിക്കുവാൻ സഞ്ചാരികളെ ക്ഷണിക്കുകയാണ് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോട് ചേർന്ന് ഭാരതപ്പുഴയിൽ.  ഭാരതപ്പുഴയുടെ  കയാക്കിങ് അനുഭവം ലോക ഭൂപടത്തിൽ എത്തിക്കുന്നതോടൊപ്പം പുഴയുടെ ശുചീകരണം എന്ന ലക്ഷ്യത്തിന്റെ  തുടക്കം കുറിക്കൽ എന്ന  നിലയിൽ 2021 സെപ്‌റ്റംബർ 20, 21 തിയ്യതികളിൽ  തൃത്താലയിൽ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്. 

പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത  ടൂറിസം പ്രവർത്തനങ്ങളിൽ ഒന്നാണ് കയാക്കിങ്. വിദേശ രാജ്യങ്ങളിൽ കയാക്കിങ് പ്രധാന ടൂറിസം ആകർഷണമാണ്. കേരളത്തിലെ കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിലവിൽ കയാക്കിങ് ടൂറിസം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതുണ്ട്. കയാക്കിങ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനു കേരളം വിനോദ സഞ്ചാര വകുപ്പ് ഇതിനോടകം വിവിധ കയാക്കിങ് ഫെസ്റ്റുകൾ സംഘടിപ്പിക്കാറുണ്ട്. യാതൊരു വിധ മലിനീകരണവുമില്ലാതെ വളരെയധികം സുരക്ഷയോടു കൂടി ജലാശയങ്ങളെ ആസ്വദിക്കുക എന്നതാണ് ടൂറിസം മേഖലയിലെ കയക്കിന്റെ പ്രാധാന്യം.

ഭാരതപ്പുഴയിൽ മാലിന്യം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തിൽ കഴിയുന്നത്ര മാലിന്യങ്ങൾ പുഴയിൽ നിന്നും ശേഖരിക്കുകയും ആയത് പഞ്ചായത്ത് വഴി സംസ്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് തൃത്താലയിൽ കയാക്കിങ് നടത്തുന്നത്. ഈ ഏകദിന കയാക്കിങ് വിജയകരമായാൽ തൃത്താലയെ കായാക്കിങ്ങിന്റെ സ്ഥിര വേദിയാക്കി മാറ്റുവാനും കഴിയും. പ്രസ്തുത പരിപാടിയുടെ ഉത്ഘാടനം ബഹു. കേരള നിയമ സഭ സ്പീക്കർ ശ്രീ. എം. ബി. രാജേഷ് അവർകൾ 20-09-21 വൈകുന്നേരം 3.30ന് തൃത്താല വെള്ളിയാംകല്ലു പൈതൃക പാർക്കിന് സമീപത്ത് വച്ച് ഉത്ഘാടനം ചെയ്യുന്നതാണ്.

പൊതുജനങ്ങൾക്ക്  സെപ്റ്റംബർ 21 രാവിലെ മുതൽ വൈകുന്നേരം  കയാക്കിങ് ചെയ്യാവുന്നതാണ്.  ടിക്കറ്റ് വെള്ളിയാംകല്ല് പൈതൃക പാർക്കിൽ തിങ്കളാഴ്ച ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം