ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും തമ്മിൽ സംഘർഷം എന്ന രീതിയിൽ പ്രചരിച്ചിരുന്ന ഒരു വീഡിയോ വൈറലായിരുന്നു.
പ്രസ്തുത വീഡിയോയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ഭീഷണിപ്പെടുത്തും വിധമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നത്
എന്നാൽ തങ്ങൾക്കിടയിൽ ഒട്ടും തർക്കങ്ങൾ ഇല്ല എന്ന് ഭരണസമിതി പ്രസ്താവിച്ചു. സിപിഎംന്റെ കുപ്രചരണങ്ങൾ മാത്രമാണെന്നും അവിടെ ഒരു പ്രവർത്തകനോടാണ് താൻ രൂക്ഷമായി പ്രതികരിച്ചതെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വ്യക്തമാക്കുന്നുണ്ട്.ഏറ്റവും നല്ല മാതൃകാപരമായ പ്രവർത്തനങ്ങളാണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Tags
പ്രാദേശികം
