മണ്ണാർക്കാട് നഗരത്തിലെ വീട്ടില്‍ മക്കൾ പൂട്ടിയിട്ട വൃദ്ധന് സംരക്ഷണമൊരുക്കി നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബശീറും പോലീസും. സി പി എം ഓഫീസിന് സമീപം നടമാളിക റോഡില്‍ പടിഞ്ഞാറേ തറയില്‍ പൊന്നു ചെട്ടിയാരെ (90) ആണ് വീട്ടില്‍ പൂട്ടിയിട്ടിരുന്നത്. മാസങ്ങളായി ഈ 90 കാരന്റെ ജീവിതം ഇങ്ങനെയാണ്.
കൈതച്ചിറയില്‍ താമസിക്കുന്ന മക്കള്‍ ഇവിടെ ഭക്ഷണം എത്തിച്ചു നല്‍കാറുണ്ടെന്നാണ് പറയുന്നത്. സാമ്പത്തിക ശേഷിയുള്ള ഇദ്ദേഹത്തിന് ഒരു മകനും മകളുമാണുളളത്.
പൂട്ടിയിട്ട വിവരമറിഞ്ഞ് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബശീറും കൗണ്‍സിലര്‍ അരുണകുമാര്‍ പാലക്കുറുശ്ശിയും മണ്ണാര്‍ക്കാട് പോലീസും സ്ഥലത്തെത്തി. ജനമൈത്രി പോലീസും ചെയര്‍മാനും മക്കളോട് സംസാരിച്ചതിന് ശേഷം തത്കാലത്തേക്ക് കൈതച്ചിറയില്‍ താമസിക്കുന്ന മകളുടെ വീട്ടിലേക്ക്മാറ്റി. ഇന്ന് വൈകിട്ട് മകന്‍ എത്തിയ ശേഷം വൃദ്ധന്റെ സംരക്ഷണ ചുമതല സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കും.
