ഇന്ധനം നിറച്ചാൽ 500 രൂപ വരെ കാഷ്ബാക്; ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും ഒരുമിക്കുന്നു

കൊച്ചി: ഇന്ധനം നിറയ്ക്കുമ്പോൾ ഉപഭോക്​താക്കൾക്ക്​ പ്രയോജനപ്രദമാക്കുന്ന പങ്കാളിത്ത കരാറില്‍ ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും ഒപ്പു​െവച്ചു. ഗൂഗിള്‍ പേ ആപ് ഉപയോഗിച്ച് രാജ്യത്തെ 30,000 ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളിൽനിന്ന്​ ഇന്ധനം വാങ്ങുമ്പോള്‍ ഉപഭോക്താവിന് 500 രൂപവരെ കാഷ്ബാക് ലഭിക്കും.

ഇന്ത്യന്‍ ഓയിലിെൻറ ലോയൽറ്റി പ്രോഗ്രാമായ എക്‌സ്ട്രാ റിവാര്‍ഡ്‌സ് പിന്നീട് ഗൂഗിള്‍ പേ ആപ്പിലും ലഭ്യമാക്കും. ഇന്ത്യന്‍ ഓയിലിെൻറയും ഗൂഗിള്‍ പേയുടെയും ഉപഭോക്താക്കള്‍ക്ക്, എക്‌സ്ട്രാ റിവാര്‍ഡ്‌സ് ലോയലിറ്റി പോയൻറുകള്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് റെഡീം ചെയ്യാം.

ഇന്ത്യന്‍ ഓയില്‍ എക്‌സ്ട്രാ റിവാര്‍ഡ്‌സ് ലോയല്‍റ്റി പ്രോഗ്രാം മെംബര്‍ഷിപ്പിനായി സൈന്‍ അപ് ചെയ്യുകയോ ഗൂഗിള്‍ പേ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയോ വേണം.ഇന്ധനം നിറച്ചാൽ 500 രൂപ വരെ കാഷ്ബാക്; ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും ഒരുമിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം