സ്പീക്കർ എം ബി രാജേഷ് ഗ്ലോബൽ വെബ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.

 

വികസന അജണ്ടയും പ്രവാസികളും' എന്ന ശീർഷകത്തിൽ തൃത്താലക്കാർക്ക് വേണ്ടി ഗ്ലോബൽ വെബ് കോൺഫറൻസ് സംഘടിപ്പിക്കും.

ലോകത്തിന്റെ എല്ലാ കോണിലും തൃത്താലക്കാരായ അനേകം പ്രവാസികൾ ജോലി ചെയ്യുന്നവരായുണ്ട്.  അവർക്കെല്ലാം തൃത്താലയുടെ  പുരോഗതിയിലും  വികസനത്തിലും  അതിയായ താൽപര്യമുണ്ട്. അത്തരം ആളുകൾക്കെല്ലാം സ്വന്തം നാടിൻ്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള അവസരമൊരുക്കുകയാണ്. ലോകത്തെവിടെയുമുള്ള തൃത്താലക്കാരായ എല്ലാ പ്രവാസി സഹോദരി സഹോദരന്മാർക്കും അവരുടെ അനുഭവങ്ങളും പരിജ്ഞാനവും ആശയങ്ങളും തൃത്താലയുടെ പുരോഗതിക്കായി മുന്നോട്ടു വെക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

തൃത്താലക്കാരായ പ്രൊഫഷനലുകൾ ഒത്തു ചേർന്ന ഗ്ലോബൽ പ്രൊഫഷണൽ കോൺഫറൻസ് അടുത്തിടെ സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുത്ത പ്രൊഫഷനലുകളെ അവരവരുടെ മേഖലയുമായി ബന്ധപ്പട്ട പ്രൊജക്റ്റ്‌ വർക്കിങ് ഗ്രൂപ്പുകളിൽ  ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.  അതിന്റെ കൂടി തുടർച്ചയായയാണ് പ്രവാസി സംഗമവും സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 24ന് വൈകിട്ട് ഇന്ത്യൻ സമയം 6 മണിക്ക് തൃത്താല പ്രവാസി കളക്റ്റീവിന്റെ നേതൃത്വത്തിൽ 'ഗ്ലോബൽ പ്രവാസി വെബ്  കോൺഫറൻസ് ' നടക്കുകയാണ്. വെർച്ച്വൽ ആയാണ് ഇത്  സംഘടിപ്പിക്കുന്നത്. അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി രജിസ്ട്രേഷന് ഒരു ഗൂഗിൾ ഫോം തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു. അത് പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയ ഭേദമെന്യേ തൃത്താലക്കാരായ എല്ലാ പ്രവാസികളും അവരുടെ അറിവും വൈദഗ്ധ്യവും നമ്മുടെ നാടിനായി പ്രയോജനപ്പെടുത്താൻ ഗ്ലോബൽ പ്രവാസി വെബ് കോൺഫറൻസിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ...

https://forms.gle/bGzPd2HqAsJmCznS7


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം