പാലക്കാട്‌ ജില്ലയിൽ 1034 പട്ടയങ്ങൾ നാളെ വിതരണം ചെയ്യും

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട്‌ എന്ന പ്രമേയത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 14 ചൊവ്വാഴ്ച്ച പട്ടയമേള നടക്കും. പട്ടയ വിതരണ സംസ്ഥാന തല ഉദ്ഘടാനം മുഖ്യമന്ത്രി തൃശൂരിൽ രാവിലെ 11.30 ന് നിർവ്വഹിക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിക്കും. 

പാലക്കാട് ജില്ലയിലെ പട്ടയ മേള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ എം ബി രാജേഷ് മുഖ്യാതിഥിയാകും.

എം പി മാർ, എം എൽ എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

തൃശൂർ 3575,ഇടുക്കി 2423, മലപ്പുറം 2061, കോഴിക്കോട് 1739, കണ്ണൂർ 830, കാസറഗോഡ് 589, എറണാകുളം 530,  വയനാട് 406, ആലപ്പുഴ 108, കോട്ടയം 74, കൊല്ലം 58, പത്തനംതിട്ട 55, തിരുവനന്തപുരം 52 എന്നിങ്ങനെ 13500 ലധികം പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം