
പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 10 രൂപ വർധിപ്പിച്ചതായി പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. വിമാന ഇന്ധനത്തിനും വിലകൂട്ടി. ഗാർഹിക എൽപിജി സിലിണ്ടര്‍, പെട്രോൾ, ഡീസൽ വിലയില്‍ മാറ്റമില്ല.
പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് വാണിജ്യ സിലിണ്ടറിന് 2,849.00 രൂപയായി. കൊച്ചിയിൽ 2840.5 രൂപായുകും. കഴിഞ്ഞ ഒക്ടോബർ മാസത്തിലും വാണിജ്യ സിലിണ്ടറുകൾക്ക് 62 രൂപയിലധികം വർദ്ധിപ്പിച്ചിരുന്നു. അതേസമയം തുടർച്ചയായ ആറാം മാസമാണ് ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുന്നത്.
വിമാന ഇന്ധനവില ലിറ്ററിന് 1.37 രൂപ വർധിപ്പിച്ചു. ഇതോടെ വില ലിറ്ററിന് 138.50 രൂപയായി. തുടർച്ചയായ നാലാം മാസമാണ് വിമാന ഇന്ധനവില വര്‍ധിക്കുന്നത്. ഒക്ടോബറില്‍ 16 രൂപയും സെപ്റ്റംബറില്‍ 6.28 രൂപയും ഓഗസ്റ്റില്‍ അഞ്ചുരൂപയും കൂട്ടിയിരുന്നു.