'സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിച്ച അധ്യാപകരെ പുറത്താക്കാണം'; പുതിയ മാർ​ഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കെ-ടെറ്റ് (K-TET) യോഗ്യതയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. എയ്ഡഡ് സ്കൂളുകളിൽ 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്.  കൂടാതെ 2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ ലഭിക്കുകയില്ല. 

മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യത നേടിയവർക്ക് മാത്രമേ ഇനി സ്ഥാനക്കയറ്റം അനുവദിക്കൂ. സ്കൂൾ മാനേജർമാർ ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം. സുപ്രീംകോടതിയുടെ കർശന നിർദേശപ്രകാരമാണ ഉത്തരവ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. തീരുമാനം ആയിരത്തോളം അധ്യാപകരെ ഇത് ബാധിക്കുമെന്ന് ഇടത് അധ്യാപക സംഘടനകൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം