ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ റാലിക്കൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. ഡല്‍ഹി രാംലീലാ മൈതാനിയിലേക്ക് ഇന്‍ഡ്യാ മുന്നണി സംഘടിപ്പിക്കുന്ന 'ചലോ ദില്ലി ' പ്രതിഷേധ റാലി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കും. മിന്റോ റോഡ് ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ദില്ലി ചലോ മാര്‍ച്ച് അജ്‌മേരി ഗേറ്റ് വഴി രാംലീല മൈതാനിയിലെത്തുമെന്നാണ് ഇന്‍ഡ്യാ മുന്നണി വ്യക്തമാക്കുന്നത്. ഇന്‍ഡ്യാ മുന്നണിയുടെ മാര്‍ച്ചിന് മുന്നോടിയായി ഇടത് സംഘടനകളുടെ പ്രതിഷേധ റാലി ആരംഭിച്ചു.
