തിരുമിറ്റക്കോട്: കറുകപുത്തൂരിൽ ക്വാറി നികത്തുന്നതിനിടെ ടോറസ് ലോറി മൺകൂന ഇടിഞ്ഞ് സമീപത്തെ ആഴമേറിയ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിറിന്റെ (30) മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ ലോറിയും ഡ്രൈവറും പൂർണമായും വെള്ളത്തിനടിയിലായിരുന്നു. അപകടം നടന്നതിനു പിന്നാലെ പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും പ്രാദേശിക സ്കൂബാ ഡൈവിങ് സംഘവും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. കുളത്തിലെ ആഴവും കനത്ത ചെളിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
