റെ‍ഡ്- ഓറഞ്ച് അലര്‍ട്ട് ജില്ലക്കാര്‍ ശ്രദ്ധിക്കുക; ഇന്ന് വൈകിട്ട് സൈറണുകൾ മുഴങ്ങും

സംസ്ഥാനത്ത് മഴ തുടരവേ റെഡ്– ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (25/10/2026) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഇന്ന് വൈകുന്നേരം 03.00 നും 03.30 നും ഇടയില്‍ സൈറണ്‍ മുഴങ്ങും.

അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഈ ജില്ലകളില്‍ വൈകീട്ട് 04.00 നും 04.30 നും ഇടയിലും സൈറണ്‍ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ അറിയിച്ചു.അതേസമയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് ആയതിനാലും അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് സെൽ ബ്രോഡ്കാസ്റ്റ് മെസ്സേജുകളും നൽകുന്നതാണ്.

സംസ്ഥാനത്ത് തുലാവര്‍ഷം കനത്തതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനമൊട്ടുക്ക് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മത്സ്യ ബന്ധനവും വിലക്കിയിട്ടുണ്ട്. 27 വരെ കനത്ത മഴ തുടരും. തമിഴ്നാട്ടിലും മഴ ശക്തമായി തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം