എസ്എസ്എഫ് തൃത്താല ഡിവിഷൻ സമസ്ത സെൻ്റിനറി ഇസ്സ കോഡ് പദയാത്ര സംഘടിപ്പിച്ചു


കുമരനെല്ലൂർ : സമസ്‌ത സെൻ്റിനറി സന്ദേശവുമായി എസ് എസ് എഫ് തൃത്താല ഡിവിഷൻ ഇസ്സകോഡ് പദയാത്ര സംഘടിപ്പിച്ചു. സെക്ടറുകളിൽ നിന്ന് തെരഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങൾ അണി നിരന്ന യാത്ര ഏറെ ആകർഷണീയമായി. സമസ്‌ത സെൻ്റിനറിയുടെ ഭാഗമായി സമൂഹത്തിന് സമർപ്പിക്കുന്ന പരിശീലനം നൽകിയ സന്നദ്ധ സംഘമാണ് ഇസ്സകോഡ്. വിദ്യാഭ്യാസം, സാമൂഹികം, കരിയർ, ട്രൈനിംഗ്, പേഴ്സണൽ ഡവലപ്മെൻ്റ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്.

അറക്കൽ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ ജലീൽ അഹ്സനി ഫ്ലാഗ് ഓഫ് ചെയ്തു. മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി യുപി അലി മാസ്റ്റർ, ഉബൈദ് ഹാജി അറക്കൽ പങ്കെടുത്തു. പദയാത്രക്ക് ഡിവിഷൻ ഇസ്സകോഡ് ചീഫ് ജുനൈദ് സഖാഫി, ഉവൈസ് അങ്ങാടി, മൊയ്തീൻഷാ ഹികമി, റിയാസ് ബാഖവി നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം