ഉപജില്ലാ മേളയിലെ വിജയികൾക്ക് അനുമോദനം; കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിന് അഭിമാനനേട്ടം


കാരക്കുത്തങ്ങാടി: പട്ടാമ്പി ഉപജില്ലാ മേളയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് കാരക്കുത്തങ്ങാടി വി.വി.എ.യു.പി സ്കൂൾ അഭിമാനമായി. പ്രവർത്തിപരിചയ മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിലായി ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയ വിദ്യാർഥികൾ യു.പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും നേടി സ്കൂളിന്റെ യശസ്സുയർത്തി.

വിദ്യാർഥികളുടെ ഈ അഭിമാനകരമായ നേട്ടത്തെ ആദരിക്കുന്നതിനായി സ്കൂളിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് പട്ടാമ്പി ബി.പി.സി അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.പി. ഫൗസിയ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് റിയാസ്, എം.പി.ടി.എ പ്രസിഡന്റ് ധനലക്ഷ്മി, എക്സിക്യൂട്ടീവ് ഭാരവാഹികളായ സൈഫുദ്ദീൻ, മുസ്തഫ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.

അധ്യാപകരായ ഫൈസൽ ബാബു, സുജ, നിഷ, ഗിരിജ, ഹംസ, റഹ്മത്ത്, മൈമൂനത്ത്, സലീമ, അസീല, സക്കീന, രമ്യ, ഹാലിയ, സീനത്ത്, റെജീന, രാധിക, ഫസൽ, സൈനുൽ ആബിദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് വിദ്യാർഥികളുടെ നേട്ടങ്ങളെ അഭിനന്ദിച്ചു.

വിവിധ മേളകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാർഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ സമർപ്പിതമായ പരിശീലനവും കൂട്ടായ പ്രവർത്തനവുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്നും ഇത്തരം നേട്ടങ്ങൾ വരുംതലമുറയ്ക്ക് കൂടുതൽ പ്രചോദനമാകുമെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം