തൃത്താല നിയോജക മണ്ഡലം എം.എസ്.എഫ് പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു


കൂറ്റനാട് : കാലിക്കറ്റ് സർവക ലാശാലയിൽ എം.എസ്.എഫ് യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെ നടന്ന മാരകമായ അക്രമങ്ങളിലും വീടുകൾക്ക് നേരെയുണ്ടായ പെട്രോൾ ബോംബേറിലും പ്രതിഷേധിച്ച് തൃത്താല നിയോജക മണ്ഡലം എം.എസ്.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടി പ്പിച്ചു.

കൂറ്റനാട് നടന്ന പ്രതിഷേധ പ്രകടന പരിപാടിക്ക് എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാഹിദ് കൂട്ടുപാത അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഉസാമ കരുവാൻപടി ഉദ്ഘാടനം ചെയ്തു. ഷമീൽ കുമ്പിടി സ്വാഗതവും ജാബിർ കരിമ്പ നന്ദിയും പറഞ്ഞു. ഫർഷാദ് ഇരുമ്പകശ്ശേരി,ഷാമിൽ കൊടുമുണ്ട,സയ്യിദ് ശരീഫ് തങ്ങൾ,നിസാം പള്ളിപ്പുറം എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം