"നിയമവ്യവസ്ഥ ഉയർത്തിപ്പിടിക്കുന്ന വിധി"; ഇ.ഡിക്ക് മുന്നിൽ പിണറായി ഹാജരാകേണ്ടതില്ലെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത് നിയമവ്യവസ്ഥ ഉയർത്തിപ്പിടിക്കുന്ന വിധിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായിക്കെതിരെ കേസ് കെട്ടിച്ചമക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് രാഷ്ട്രീയ പക പോക്കൽ ആണെന്ന് അന്നേ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിധിയിൽ സർക്കാരിനെ കോടതി വിമർശിച്ചിരുന്നു. എന്തുകൊണ്ട് അപ്പീൽ പോയില്ല എന്നാണ് കോടതി ചോദിച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കൃത്യമായ അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നിയമവ്യവസ്ഥ ഉയർത്തിപ്പിടിക്കുന്ന വിധിയാണ് ഇപ്പോൾ ഉണ്ടായത്. നിയമപരമായ പോരാട്ടത്തിൽ നല്ല വിധി സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായതിൽ സന്തോഷമുണ്ട്. ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകേണ്ടതില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.



2 അഭിപ്രായങ്ങള്‍

  1. കരിമണൽ കർത്തായിൽനിന്നും
    മൂന്നു കോടി3.77

    മറുപടിഇല്ലാതാക്കൂ
  2. പിണറായിയെ പൊക്കുന്നത് കാണാൻ വേണ്ടിയാവും ഹാജരാകണ്ട എന്ന് പറയുന്നത്

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം