തപാൽ വകുപ്പിൽ നിന്ന് വിരമിച്ച ഗ്രാമീൺ ഡാക് സേവക് ജീവനക്കാർ ധർണ നടത്തി


ഒറ്റപ്പാലം : തപാൽ വകുപ്പിൽ ദീർഘകാലം സേവനം ചെയ്ത ശേഷം വിരമിച്ച ഗ്രാമീൺ ഡാക് സേവക് ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്എ ക്സ് പോസ്റ്റ് യൂണിറ്റിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കൂട്ട ധർണ നടത്തി.

ജസ്റ്റിസ് തൽവാർ കമ്മിറ്റി, കമലേഷ് ചന്ദ്ര കമ്മിറ്റി തുടങ്ങിയ ശമ്പള പരിഷ്‌കരണ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് പ്രകാരം വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ നടത്തിയത്.

ആൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയൻ സംസ്ഥാന മുൻ സെക്രട്ടറി കെ ജാഫർ ഉദ്ഘാടനം ചെയ്തു. ടി ലീല അധ്യക്ഷത വഹിച്ചു.  പി സുകുമാരൻ, ടി വി എം അലി, കെ വിദ്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഒറ്റപ്പാലം ഡിവിഷനിൽ നിന്ന് വിരമിച്ച ജീവനക്കാർ ധർണയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം