ചാലിശ്ശേരി–പട്ടാമ്പി സംസ്ഥാനപാതയുടെ പണി ത്വരിതഗതിയിൽ പൂർത്തിയാക്കണം; ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി


ചാലിശ്ശേരി: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ചാലിശ്ശേരി–കൂറ്റനാട്–പട്ടാമ്പി സംസ്ഥാനപാതയുടെ നിർമാണം ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്ന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. റോഡ് നിർമാണം ഒച്ചിന്റെ വേഗതയിലാണ് നടക്കുന്നതെന്നും ഇതുമൂലം ജനങ്ങൾ ദുരിതത്തിലാണെന്നും യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാലിശ്ശേരി ഇന്ദിരാഭവനിൽ നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു. 

ഡിസിസി ജനറൽ സെക്രട്ടറി കെ. ബാബുനാസർ, തൃത്താല നിയോജകമണ്ഡലം യുഡിഎഫ് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ. സുനിൽകുമാർ, ചാലിശ്ശേരി മണ്ഡലം യുഡിഎഫ് ചെയർമാൻ സേതു മംഗലത്ത്, പി.സി. ഗംഗാധരൻ, കെ.എം. ചന്ദ്രശേഖരൻ, പ്രദീപ് ചെറുവാശ്ശേരി, സി.വി. മണികണ്ഠൻ, ഗോപിനാഥ് പാലഞ്ചേരി, ഹാഷിം അച്ചാരത്ത്, എ.എം. ഷെഫീക്ക്, പി.എ. നൗഷാദ്, മോഹനൻ പൊനുള്ളി, വി. സേതുമാധവൻ, വി.എം. നൗഫൽ, ഗോപിനാഥ് കുറുപ്പത്ത്, നിഷ അജിത് കുമാർ, ആമിന സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ വി.ആർ. പ്രകാശ്, സിജി സാബു, നൗഷാദ് പട്ടിശ്ശേരി, അനസ് പാറയിൽ, മുഹമ്മദ് മോനു, സുലൈഖ സുലൈമാൻ, മുഹമ്മദാലി ആനപറമ്പിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം