തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രികനായ വയോധികന് ദാരുണാന്ത്യം. ചുമട്ടുതൊഴിലാളയായ ഹസനാണ് മരിച്ചത്. തൃശൂരില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസാണ് ഹസനെ ഇടിച്ചത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹസനെ ഉടന്‍തന്നെ നാട്ടുകാര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
