വട്ടേനാട് ഹൈസ്‌കൂളിൽ പൂർവ്വാധ്യാപക സംഗമം നടന്നു


വട്ടേനാട് ഹൈസ്‌കൂളിൽ പൂർവ്വാധ്യാപക സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. എൻ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങ് റിട്ട. ഡി.ഇ.ഒ ടി.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെ എം.വി. രാജൻ പരിചയപ്പെടുത്തി. വിരമിച്ച അധ്യാപകരെ പൂച്ചെണ്ട് നൽകി കൂട്ടായ്മയിലേക്ക് സ്വീകരിച്ചു. തുടർന്ന് അവർ സർവീസ് കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു.

81 വയസ്സുള്ള സീനിയർ അധ്യാപിക ശ്യാമള ടീച്ചറെ മുൻ ഹെഡ്മിസ്ട്രസ് പൊന്നാട അണിയിച്ച് ആദരിച്ചു. 56 വയസ്സ് മുതൽ 84 വയസ്സ് വരെയുള്ള അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു. റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ഡോ. പി.എ. അബ്ദു, പി. നാരായണൻ, പി.എൻ. സുരേഷ് കുമാർ, എം. അജിത് കുമാർ, എം. രഘുനാഥൻ എന്നിവർ സംസാരിച്ചു.

തുടർന്ന് കെ.ആർ. പ്രഹ്ലാദൻ, എൻ.വി. പ്രകാശൻ, കെ. ബീന എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്ന് അരങ്ങേറി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാണ് പൂർവ്വാധ്യാപക സംഗമം സമാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം