ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന ചാലിശ്ശേരി സ്വദേശി മരണപ്പെട്ടു


ചാലിശ്ശേരി: രണ്ടാഴ്ച മുമ്പ് ചാലിശ്ശേരി തണ്ണീർക്കോട് ഹെൽത്ത് സെന്റർ പരിസരത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാലിശ്ശേരി സ്വദേശി മരണപ്പെട്ടു. പടിഞ്ഞാറെ പട്ടിശ്ശേരി മുള്ളങ്കുന്നത്ത് സുരേഷ് (45) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.രണ്ടാഴ്ച മുമ്പാണ് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ തണ്ണീർക്കോട് ഹെൽത്ത് സെന്ററിന് സമീപം വെച്ച് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയുമായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിതാവ്: ബാലൻ. മാതാവ്: ശാന്ത. ഭാര്യ: സനൂജ. മക്കൾ: അനയ്കൃഷ്ണ, അജിൻകൃഷ്ണ, അഭിനവ് കൃഷ്ണ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം