മലപ്പുറത്ത്‌ ഷോർട്ട് സർക്യൂട്ടിനെ തുടര്‍ന്ന് തീപിടിച്ച് സീലിങ് ഫാന്‍ പൊട്ടി കിടക്കയിൽ വീണു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. തിരുവാലിയിലാണ് സംഭവം. തിരുവാലി കുളക്കാട്ടിരിയില്‍ സജീവന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്. കിടപ്പുമുറിയിലെ സീലിങ് ഫാൻ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ച് കിടക്കയിൽ വീഴുകയും തീപടർന്ന് പിടിക്കുകയുമായിരുന്നു.

കുഞ്ഞിനെ കിടക്കയില്‍ ഉറക്കിക്കിടത്തി സമീപത്തെ ഫാമില്‍ ജോലി ചെയ്യുകയായിരുന്നു മാതാപിതാക്കള്‍. ഇന്നലെ വൈകിട്ടാണ് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. വീട്ടിൽ നിന്ന് പുക ഉയരുന്നതുകണ്ട് മാതാപിതാക്കൾ ഓടിയെത്തി നോക്കുമ്പോൾ തീപടർന്നിരുന്നു. പ്രദേശവാസികൾ എത്തി തീയണച്ച് ഉടൻ തന്നെ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം