ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം

ടോക്കിയോ: ഷൂട്ടിങ്ങിൽ വനിതകളുടെ ട്രാപ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യയുടെ നീരു ദണ്ഡയാണ് സ്വർണം നേടിയത്. 28 പോയൻ്റാണ് നീരു നേടിയത്. ട്രാപ്പ് ഷൂട്ടിങ്ങ് ടീം ഇനത്തിൽ നീരു ധണ്ഡ, ആഷിമ അഹ്‌ലാവത്, മനീഷ് കീർ എന്നിവരടങ്ങിയ സംഘം ഇന്ന് ഇന്ത്യയ്ക്കായി വെള്ളി മെഡൽ സ്വന്തമാക്കി. ചൈന സ്വർണവും കുവൈറ്റ് വെങ്കലവും നേടി.

വനിതാ സ്‌ക്വാഷ് ടീം പൂള്‍ സി മത്സരത്തില്‍ ഇന്ത്യ 2-0 ന് ഇറാനെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തില്‍ തന്‍വി ഖന്നയ്‌ക്കെതിരെ ഇറാന്‍ താരം നര്‍ഗീസ് സുല്‍ത്താനി പരിക്കേറ്റ് പിന്മാറിയതോടെ ഇന്ത്യ മുന്നിലെത്തി. തുടര്‍ന്ന് നടന്ന മത്സരത്തില്‍ അനാഹത് സിങ് ഇറാന്റെ ഫെറെഷ്ത ഇഗ്‌തേദാരിയെ 3-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഇന്ത്യയുടെ ടീം വിജയം ഉറപ്പിച്ചു.

അമ്പെയ്ത്ത് പുരുഷ റിക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റൗണ്ട് ഓഫ് 32-ല്‍ ടോപ്പ് സീഡ് ധീരജ് ബൊമ്മദേവര ഫിലിപ്പീന്‍സിൻ്റെ ഗിര്‍വിന്‍ ഗാര്‍ഷ്യയെ 6-0 ന് തോല്‍പ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം