മെക് സെവൻ തൃത്താല ഏരിയയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

 


വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ജനകീയ ആരോഗ്യ കൂട്ടായ്മയായ മെക് സെവൻ തൃത്താല ഏരിയയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ വിജയകുമാർ അധ്യക്ഷത വഹിച്ചു.

മെമ്പർമാരായ ടി.ആർ. ഷൈജു, ടി.യു. റൈഹാനത്ത്, ജില്ലാ കോ-ഓഡിനേറ്റർ സൈതലവി മുത്തു, പട്ടാമ്പി എം.ഇ.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ, കോ-ഓഡിനേറ്റർമാരായ ടി.കെ. ചേക്കുട്ടി, സിറാജുൽ മുനീർ, അഷ്‌റഫ് പത്തിൽ, പി.വി. ഉമർ, വി.പി. അബൂബക്കർ, ടി.വി. മമ്മു, ഷൗക്കത്ത്, അൻവർ, അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സമൂഹ വ്യായാമവും എം.എൽ.എയുടെ നേതൃത്വത്തിൽ കൂട്ടനടത്തവും നടന്നു. ഇരുനൂറോളം പേർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം