ചാലിശ്ശേരി അലി അബ്ബാസ് തങ്ങൾ മരണപ്പെട്ടു


കൂറ്റനാട്: ആത്മീയ, വിദ്യാഭ്യാസ, സുന്നി പ്രാസ്ഥാനിക രംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്ന യുവപണ്ഡിതന്‍ ചാലിശ്ശേരി കാദിരിയാ ഹൗസില്‍ സയ്യിദ് അലി അബ്ബാസ് ഫാളിലി അല്‍ അര്‍ശദി (36) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ച നടന്ന നബിദിന റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പടിഞ്ഞാറങ്ങാടി അയ്യൂബി എജു സിറ്റി വൈസ് പ്രസിഡന്റ്, എസ്.വൈ.എസ്. തൃത്താല സോണ്‍ എക്‌സിക്യൂട്ടീവ് അംഗം, കൗണ്‍സില്‍ ഫോര്‍ അര്‍ശദി സ്‌കോളേഴ്സ് ഫിനാന്‍സ് സെക്രട്ടറി, ഫാളിലി അസോസിയേഷന്‍ പ്രസിഡന്റ്, ചാലിശ്ശേരി യു.എ. അക്കാദമി പ്രസിഡന്റ്, കൂറ്റനാട് മുസ്ലിം ജമാഅത്ത് ട്രസ്റ്റ് ചെയര്‍മാന്‍, കൊഴിക്കര കാം ഖുര്‍ആന്‍ അക്കാദമി വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃപദവികള്‍ വഹിച്ചുവരികയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആത്മീയ മജ്ലിസുകള്‍ സ്ഥാപിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും അദ്ദേഹം മുന്നില്‍നിന്നു.

ചെറുപ്രായത്തില്‍ തന്നെ വിവിധ മേഖലകളില്‍ സേവനനിരതനായിരുന്ന തങ്ങളുടെ അപ്രതീക്ഷിത വിയോഗം നാടിനും പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്.

പിതാവ്: ചാലിശ്ശേരി സയ്യിദ് അലവി തങ്ങള്‍. മാതാവ്: പരേതയായ നഫീസ. ഭാര്യ: സയ്യിദത്ത് റശീദ ബീവി. മക്കള്‍: സയ്യിദത്ത് ഫാത്വിമ ഹബീബ, സയ്യിദത്ത് ഫാത്വിമ ഹനീന (ഇരുവരും ഏഴാം ക്ലാസ്), സയ്യിദ് മുഹമ്മദ് രിള (അഞ്ചാം ക്ലാസ്), സയ്യിദ് മുഹമ്മദ് ഇബ്റാഹിം ബാദുഷ (യു.കെ.ജി) (എല്ലാവരും എസ്.എ. വേള്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), സയ്യിദ് അലവി.

സഹോദരങ്ങള്‍: സയ്യിദ് മുഹമ്മദ് കമാലുദ്ദീന്‍ തങ്ങള്‍ (എസ്.വൈ.എസ്. തൃത്താല സോണ്‍ ദഅ്വ പ്രസിഡന്റ്), സയ്യിദ് ഹുസൈന്‍ അബ്ദുല്‍ ഖാദിര്‍ ഷാ തങ്ങള്‍ (മജ്‌ലിസുല്‍ ഖാദിരിയ്യ കൊല്ലം), സയ്യിദ് അഹ്‌മദ് കബീര്‍ തങ്ങള്‍ (എസ്.വൈ.എസ്. കൂറ്റനാട് സര്‍ക്കിള്‍ പ്രസിഡന്റ്), സയ്യിദ് ഹസന്‍, സയ്യിദ് അബൂബക്കര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം