സ്വകാര്യ ബസ് മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് ലോറിയിലിടിച്ച് വിദ്യാർത്ഥികളും സ്ത്രീകളും അടക്കം 15 ഓളം പേർക്ക് പരിക്ക്


തവനൂർ:നരിപറമ്പിൽ സ്വകാര്യ ബസ് മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് ലോറിയിലിടിച്ച് വിദ്യാർത്ഥികളും സ്ത്രീകളും അടക്കം 15 ഓളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച കാലത്ത് 9 മണിയോടെ നരിപ്പറമ്പ് സെൻ്റിൽ ആണ് അപകടം.കുറ്റിപ്പുറത്ത് നിന്ന് പൊന്നാനി പോകുന്ന ഹുവൈസ് ബസ്സാണ് അപകടത്തിൽ പെട്ടത്.

സ്‌കൂൾ സമയമായതിനാൽ വിദ്യാർത്ഥികൾ ആണ് കൂടുതൽ ബസ്സിൽ ഉണ്ടായിരുന്നത്.അപകടത്തിൽ ലോറിയുടെ ഡീസൽടാങ്ക് പൊട്ടി ഡീസൽ റോഡിലൊഴികിയത് ആശങ്ക പരത്തി.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.പൊന്നാനി പോലീസ് സ്ഥലത്ത് എത്തി മേൽടപടികൾ സ്വീകരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം