യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. വെള്ളരിക്കുണ്ടിലെ ജോയന്‍-സാലി ദമ്പതികളുടെ ഏകമകനാണ്. ലീവിന് നാട്ടില്‍ വന്ന് വിവാഹം ഉറപ്പിച്ച് ഒരു മാസം മുമ്പാണ് അഖില്‍ തിരിച്ചു പോയത്. ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒഡേസ തീരത്താണ് ആക്രമണമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം