യുണീക് ക്ലബ്ബ് ലോക കപ്പ് പ്രവചന മല്‍സരം; കാഷ് അവാര്‍ഡ് സമ്മാനിച്ചു


തൃത്താല: മുന്‍ ഫുട്ബാള്‍ താരം പരേതനായ എം.എന്‍ അലവി ഹാജിയുടെ സ്മരണാര്‍ത്ഥം തൃത്താല യൂണീക് ക്ലബ്ബ് സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മല്‍സരത്തിലെ വിജയിക്ക് വി.ടി ബല്‍റാം എം.എല്‍.എ കാഷ് അവാര്‍ഡ് സമ്മാനിച്ചു. മല്‍സരത്തിലെ വിജയി വി.എം.സുബൈര്‍ സമ്മാനം ഏറ്റുവാങ്ങി. 

ചടങ്ങില്‍ തൃത്താല ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പത്തില്‍ അലി, ഷബ്‌ന നിഷാദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി മുഹമ്മദലി, യൂണീക് ക്ലബ്ബ് പ്രസിഡന്റ് ബഷീര്‍ കാസില്‍,യൂണീക് ക്ലബ്ബ് മെമ്പര്‍മാരായ പി.ടി സക്കീര്‍, നൗഷാദ് എം.എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകനും തൃത്താല ആസ്പയര്‍ കോളേജ് പി.ആര്‍.ഒയുമാണ് മല്‍സര വിജയിയായ വി.എം.സുബൈര്‍. സെവന്‍സ് എന്ന സോക്കര്‍ നോവലിന്റെ രചയിതാവുമാണ്. 

ലോകകപ്പിന്റെ ഫൈനലില്‍ മല്‍സരിക്കുന്ന ടീമുകള്‍, ജയിക്കുന്ന ടീം, ഫൈനലിലെ സ്‌കോര്‍, ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ എന്നീ ചോദ്യങ്ങളാണ് പ്രവചന മല്‍സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ നാല് ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം നല്‍കിയാണ് സുബൈര്‍ ജേതാവായത്. യുണീക് ക്ലബ്ബിന്റെ ഗള്‍ഫ് പ്രതിനിധി എം.എന്‍ നാസറാണ് മല്‍സരത്തിന്റെ കോ ഓഡിനേറ്റര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം