ആര്‍എസ്എസിനോടും ബിജെപിയോടും മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. സഭയിലെ അവസരത്തിന് മാപ്പുപറയണമെന്നാണ് ആവശ്യപ്പെടുന്നത്. വിദ്യാര്‍ഥികളെ ആണി തറച്ച ലാത്തി കൊണ്ടാണ് ആക്രമിച്ചതെന്നും ഇതിന് ഉത്തരവിട്ടത് അമിത് ഷായാണെന്നുമുള്ള ഗുരുതര ആരോപണവും രാഹുല്‍ ഉന്നയിച്ചു. പൊലീസ് അതിക്രമം അറിഞ്ഞില്ലെങ്കില്‍ അത് കഴിവുകേടാണ്. സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള സമിതി അന്വേഷിക്കണമെന്നും അമിത് ഷായെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അതേസമയം, സമരം ചെയ്ത വിദ്യാർഥികളെ വെടിവയ്ക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ലോക് സഭയിൽ വൻ ബഹളം. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം എന്ന സർക്കാർ ആവശ്യത്തിന് രാഹുൽ വഴക്കിയില്ല. ഇതോടെ പ്രതിപക്ഷ നേതാവിനെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിച്ചില്ല. ബഹളത്തിനിടെ പൊതു പരീക്ഷ ഭേദഗതി ബിൽ ലോക് സഭ പാസാക്കി.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ തുടക്കം മുതൽ ഭരണപക്ഷം തടസപ്പെടുത്തി. അൺപാർലമെന്ററി പ്രയോഗം നടത്തി എന്നതായിരുന്നു ആദ്യ ആക്ഷേപം. പ്രതിപക്ഷ നേതാവിന്റെ പരാമർശം സ്പീക്കർ സഭാ രേഖയിൽ നിന്ന് നീക്കി. ധർമേന്ദ്ര പ്രധാൻ ഒരു ബിംബം മാത്രമെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത് ആർഎസ്എസ് എന്നും രാഹുൽ ഗാന്ധി. സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ വെടിവയ്ക്കാൻ ഉത്തരവിട്ടത് ആഭ്യന്തര മന്ത്രിയാണെന്ന പരാമർശത്തോടെ കൂട്ടപ്പൊരിച്ചിൽ.
തന്നെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കണം എന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർല അനുവദിച്ചില്ല. മൂന്നു മണിക്ക് സഭ ചേർന്നപ്പോൾ മന്ത്രിയെ ചർച്ചക്ക് മറുപടി പറയാൻ അനുവദിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പൊതു പരീക്ഷ പരിഷ്ക്കരണ ബിൽ ശബ്ദ വോട്ടോടെ പാസാക്കി ലോക്സഭ പിരിഞ്ഞു.
