
2026 ആഗസ്റ്റ് 10, 11 തീയതികളിൽ കൂറ്റനാട് വെച്ച് നടക്കുന്ന കേരള കർഷക സംഘം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജില്ല സെക്രട്ടറി എം. ആർ. മുരളി നിർവഹിച്ചു. സംഘാടക സമിതി ചെയർമാനും സിപിഐ(എം) ഏരിയ സെക്രട്ടറിയുമായ ടി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എ. കൃഷ്ണകുമാർ, സ്വാഗതസംഘം കൺവീനർ പി.കെ. ബാലചന്ദ്രൻ, ഏരിയ പ്രസിഡന്റ് കെ.എ. ഷംസു, എം.കെ. പ്രദീപ്, വി. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.