ചാലിശ്ശേരി സ്വദേശി സുഭാഷിന്റെ കുടുംബത്തിന് വർക്ക്ഷോപ്പ് അസോസിയേഷന്റെ 10 ലക്ഷം രൂപയുടെ കൈത്താങ്ങ്


ചാലിശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ചാലിശ്ശേരി കുന്നത്തുപറമ്പ് സ്വദേശി സുഭാഷിന്റെ കുടുംബത്തിന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളത്തിന്റെ ലൈഫ് ലൈൻ പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.

 മലപ്പുറം ജില്ലാ കുന്നുംപുറം യൂണിറ്റിലെ അംഗമായിരുന്ന 47-കാരനായ സുഭാഷ് ദിവസങ്ങൾക്കുമുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ലൈഫ് ലൈൻ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കുന്നുംപുറം യൂണിറ്റ് പ്രസിഡന്റ് വി.പി. പ്രവീൺ, സെക്രട്ടറി എൻ. ലിജീഷ്, ട്രഷറർ പി. പ്രദീപ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് കുടുംബത്തിന് കൈമാറി.

ചടങ്ങിൽ വർക്ക്ഷോപ്പ് അസോസിയേഷൻ കൂറ്റനാട് യൂണിറ്റ് ഭാരവാഹികൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ, മാധ്യമപ്രവർത്തകൻ പ്രദീപ് ചെറുവാശ്ശേരി എന്നിവർ പങ്കെടുത്തു. അമ്മ രുഗ്മിണി, ഭാര്യ ബീന, മക്കളായ അതുൽ കൃഷ്ണ, അഭിനവ്, അക്ഷയ് എന്നിവരാണ് സുഭാഷിന്റെ കുടുംബാംഗങ്ങൾ. ലീല, സിന്ധു, സുമേഷ്, സുധീഷ്, സുജീഷ് എന്നിവർ സഹോദരങ്ങളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം