വട്ടേനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന 'വിജയോത്സവം' സംഘടിപ്പിച്ചു.
തൃത്താല എം.എൽ.എ അഡ്വ. വി.ടി. ബൽറാം പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മികച്ച അക്കാദമിക നേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഭാവിയിലും ഇതേ മികവ് തുടരാൻ ആശംസകൾ നേർന്നു.
പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ, പാലക്കാട് ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷൻ അംഗം ടി.കെ. സുനിൽകുമാർ, പി.ടി.എ പ്രസിഡന്റ് പ്രദീപ് എം., എം.പി.ടി.എ പ്രസിഡന്റ് സ്മിത ഗണേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ജ്യോതി പി.ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഉഷ പി.എസ് നന്ദി രേഖപ്പെടുത്തി.
