
കൂറ്റനാട്: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കൂറ്റനാടിന്റെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കയ്യേറ്റങ്ങൾ ഒഴിവാക്കി ടൗൺ നവീകരണ പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തൃത്താല ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. മുൻ എൽ.ഡി.എഫ് സർക്കാർ കൂറ്റനാട് ടൗൺ വികസനത്തിനായുള്ള നടപടികൾക്ക് തുടക്കമിട്ടിരുന്നെങ്കിലും ചില സ്ഥാപിത താൽപര്യക്കാരുടെ ഇടപെടലിനെ തുടർന്ന് പദ്ധതി നിലച്ചുപോയതായി സമ്മേളനം വിലയിരുത്തി.
നാഗലശ്ശേരി സഹകരണ ബാങ്ക് ഹാളിലെ പി. വേണു മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം ഇ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി എം.കെ. പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി പി.ആർ. കുഞ്ഞുണ്ണി, എം.പി. കൃഷ്ണൻ, എം. ബാലൻ, വി.എസ്. ശിവാസ് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി എം. ബാലനെ പ്രസിഡന്റായും എം.കെ. പ്രദീപിനെ സെക്രട്ടറിയായും എൻ.ഐ. തോമസിനെ ട്രഷററായും തെരഞ്ഞെടുത്തു. ടി.പി. മുഹമ്മദ്, ടി.എം. ജയപ്രകാശ്, പി.എം. നാരായണൻകുട്ടി, കെ. രവീന്ദ്രനാഥൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും എം.പി. കൃഷ്ണൻ, വി.എസ്. ശിവാസ്, സി.എം. മനോമോഹനൻ, കെ.വി. സിദ്ധിഖുൽ അക്ബർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
10 കൊല്ലം മതിയാകാതെ വന്നത് കൊണ്ടാണോ വികസനം നടപ്പിലാക്കാൻ കഴിയാതിരുന്നത്!
മറുപടിഇല്ലാതാക്കൂ