കുവൈത്ത് ചാലിശ്ശേരി പ്രവാസി കൂട്ടായ്മ അനുമോദന സദസ്സ് സംഘടിപ്പിച്ചു


ചാലിശ്ശേരി: കുവൈത്ത് ചാലിശ്ശേരി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2026-27 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും സദസ്സും മൊമെന്റോ വിതരണവും നടത്തി. ചാലിശ്ശേരി പെരുമണ്ണൂർ കൂളത്ത് നടന്ന ചടങ്ങിൽ ഇരുപതോളം വിദ്യാർത്ഥികൾക്ക് മൊമെന്റോകൾ വിതരണം ചെയ്തു.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ജയകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രദീപ് ചെറുവാശ്ശേരി, മോഹനൻ കടവാരത്ത്, ബാലൻ പെരുമണ്ണൂർ, വിനോദ്, മുൻ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ചാലിശ്ശേരി, ജംഷീർ പട്ടിശ്ശേരി, സുലൈമാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

വിദ്യാർത്ഥികളും കുടുംബാംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. കുവൈത്ത് ചാലിശ്ശേരി പ്രവാസി കൂട്ടായ്മയുടെ കമ്മിറ്റി അംഗങ്ങളുടെ മക്കൾക്കായാണ് മെറിറ്റ് അനുമോദനവും മൊമെന്റോ വിതരണവും സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം