കപ്പൂരിൽ തിരുവാതിര ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു


തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഉല്പാദനോപാധികൾ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കപ്പുർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എക്കോ ഷോപ്പിന്റെ സഹകരണത്തോടെ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ പി.രാജീവ് അധ്യക്ഷത വഹിച്ചു.

കൃഷി ഓഫിസർ വി.വി ആയിഷ, പഞ്ചായത്ത് സെക്രട്ടറി ഫിയാസ് തച്ചമ്പാറ, അലി കുമരനല്ലൂർ, ഷിഹാബ് കൊള്ളനൂർ, ടി.ടി നസീമ, ഒ.വി ദീപ, നിമ്യ, സുമി, കൃഷി അസി.ദിലീപ്, പി.എം നിഷാദ്, പത്തിൽ മൊയ്തുണ്ണി, വടക്കത്ത് നാരായണൻ, സി.കെ കുഞഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.  കപ്പൂർ ഗ്രാമപഞ്ചായത്ത് പരിസരത്ത് കൃഷി ഭവൻ ഒരുക്കിയ തിരുവാതിര ഞാറ്റുവേല കാണാൻ ഗവ.എൽ.പി സ്‌കൂൾ കുട്ടികൾ എത്തി. 

കാർഷിക ക്ഷേമ വകുപ്പിന് കീഴിൽ തയ്യാറാക്കിയ ഉല്പാദനോപാധികളെ കുറിച്ചും കാർഷിക രീതികളും കൃഷി ഓഫിസർ വി.വി ആയിഷ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.  പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ, വൈസ് പ്രസിഡന്റ പി.രാജീവ് എന്നിവർ ചേർന്ന് കുട്ടികളേയും അധ്യാപകരേയും സ്വീകരിച്ചു. പ്രധാന അധ്യാപിക പുഷ്പലത, അൻസിറ ടീച്ചർ സിജിൽ മാഷ്, പി.ടി.എ പ്രസിഡന്റ് ഷീജ തുടങ്ങിയവർ കുട്ടികളെ അനുഗമിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം