വേങ്ങര: സ്‌കൂബ ഡൈവിങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര പറപ്പൂര്‍ റോഡ് സ്വദേശി എ കെ മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. ഹൃദയാഘാമാണ് മരണ കാരണമെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. പത്ത് ദിവസം മുമ്പായിരുന്നു ഇര്‍ഫാന്റെ വിവാഹം. ഭാര്യയ്ക്ക് ഒപ്പമായിരുന്നു ഇര്‍ഫാന്‍ ശ്രീലങ്കയില്‍ എത്തിയത്.
