
സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളില്‍ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനായി പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പദ്ധതി നടപ്പാക്കുന്നു. സ്‌പെയ്‌സ് എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പിലാക്കുക. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.