
പാലക്കാട്:ജില്ലയിലെ 1850 പോളിയോ ബൂത്തുകള്‍ വഴി 175226 കുട്ടികള്‍ക്ക് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ തുളളിമരുന്ന് നല്‍കും. ജൂണ്‍ 28 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പരീശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍/വൊളന്റിയര്‍മാര്‍ അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നല്‍കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രാവിലെ എട്ടിന് രമേഷ് പിഷാരടി എം എല്‍ എ നിര്‍വഹിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍. സരിത അധ്യക്ഷത വഹിക്കും.
പ്രത്യേകം സജ്ജീകരിച്ച ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള പോളിയോ ബൂത്തുകള്‍ വഴി കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും.
പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് പകരുന്നത്.്കുടലില്‍ വൈറസ് പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാരണമാകുകയും, കൈകാലുകളില്‍ അംഗവൈകല്യം ഉണ്ടാക്കുകയും ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം തളര്‍ന്നുപോകാനും സാധ്യതയുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി വി റോഷ് അറിയിച്ചു.