
സംസ്ഥാനത്ത് മുഹറം പൊതു അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും. കലണ്ടർ പ്രകാരം വ്യാഴാഴ്ച്ചയാണ് നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച്ച (26.06.2026)നാണ് മുഹറമെന്ന് പണ്ഡിതൻമാർ അറിയിച്ചിരുന്നു
ജൂൺ 27 ശനിയാഴ്ച 5 മുതൽ 10 വരെ ക്ലാസ്സുകൾക്ക് സ്കൂൾ പ്രവർത്തി ദിനമായിരിക്കും.
1 മുതൽ 4 വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്ച അവധിയാണ്