തൃത്താല: വോട്ടെണ്ണൽ പകുതിയിലേക്ക് കടക്കുന്നതിനോടൊപ്പം തന്നെ വിജയപ്രതീക്ഷയുമായി യുഡിഎഫ് സ്ഥാനാർത്ഥി വി.ടി ബൽറാം രംഗത്ത്. നാലു റൗണ്ടുകൾ പൂർത്തിയായപ്പോൾ 3983 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബൽറാമിന് ലഭിച്ചിരിക്കുന്നത്.
“തൃത്താല നമ്മൾ തിരിച്ചുപിടിച്ചു” എന്ന തലവാചകത്തോടെ, നിലവിലെ എംഎൽഎയും മന്ത്രിയുമായ എം.ബി രാജേഷിനെ പിന്നിലിരുത്തിയുള്ള സെൽഫിയുമായി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതാണ് ശ്രദ്ധേയമായത്. ഇതിലൂടെ വിജയം ഉറപ്പെന്ന ആത്മവിശ്വാസമാണ് ബൽറാം പ്രകടിപ്പിച്ചത്. വോട്ടെണ്ണൽ തുടരുന്നതിനിടെ മുന്നേറ്റം നിലനിർത്താനാകുമോ എന്നതിൽ രാഷ്ട്രീയ വൃത്തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്
മറുപടിഇല്ലാതാക്കൂ