ജനവിധി അംഗീകരിക്കുന്നു, വി എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍; തോല്‍വി സമ്മതിച്ച് കെ ടി ജലീല്‍

മലപ്പുറം: തവനൂരില്‍ തോല്‍വി സമ്മതിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ ടി ജലീല്‍. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ്‌യെ അഭിനന്ദിക്കുകയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ ടി ജലീല്‍ തോല്‍വി സമ്മതിച്ചത്. 'ജനവിധി അംഗീകരിക്കുന്നു. വി എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍. തനവൂരുകാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയില്‍ ഉറച്ചുനിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും' എന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ തവനൂര്‍ കെ ടി ജലീലിന് അനുകൂലമല്ല എന്ന വിലയിരുത്തലുണ്ടായിരുന്നു. ബൂത്തുതല കണക്കുകള്‍ വെച്ച് തവനൂരില്‍ ഭൂരിപക്ഷം കുറയുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും മണ്ഡലത്തില്‍ കെ ടി ജലീലിനെതിരായ ഘടകങ്ങളും വി എസ് ജോയ്ക്ക് അനുകൂലമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം