ഞാങ്ങാട്ടിരി ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

ഞാങ്ങാട്ടിരി ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ജനാർദ്ദനൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.പി. ശിവശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ. കൃഷ്ണകുമാർ മാസ്റ്ററും ഗ്രാമപഞ്ചായത്ത് മെമ്പർ കെ. ജയകുമാറും സംസാരിച്ചു. ഭാരതിയാർ സർവകലാശാലയിൽ നിന്ന് കോമേഴ്‌സിൽ പി.എച്ച്.ഡി നേടിയ ടി.എൻ. ആഷികയെയും ഗോപാലകൃഷ്ണൻ മാവറ സ്മാരക മിനിക്കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കെ.പി. ഉണ്ണികൃഷ്ണനെയും ചടങ്ങിൽ അനുമോദിച്ചു.

ചിത്രകാരി ഇവാ ഷേബയുടെ നേതൃത്വത്തിൽ നടന്ന തത്സമയ യുദ്ധവിരുദ്ധ ചിത്രരചനയിൽ ഇരുപതോളം ബാലവേദി പ്രവർത്തകർ പങ്കെടുത്തു. സെക്രട്ടറി രമണൻ അങ്ങാട്ടിരി സ്വാഗതവും കെ. വേലുണ്ണി നന്ദിയും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം