
തൃത്താല: ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ നട്ടെല്ലായ ഐ.എൻ.ടി.യു.സി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കും ഉന്നമനത്തിനുമായി ശക്തമായി ശബ്ദമുയർത്തിയ പ്രധാന തൊഴിലാളി പ്രസ്ഥാനമാണെന്ന് മുൻ എം.എൽ.എയും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ വി.ടി. ബൽറാം പറഞ്ഞു. ഐ.എൻ.ടി.യു.സി.യുടെ പ്രവർത്തന മാതൃക ലോക രാജ്യങ്ങളിലെ തൊഴിലാളി വർഗ്ഗത്തിന് ഉദാത്ത മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എൻ.ടി.യു.സി. തൃത്താല റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെയ് ദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയണൽ പ്രസിഡന്റ് ടി.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുള്ളക്കുട്ടി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ. സുനിൽകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.വി. മുഹമ്മദ് അലി, കെ. ബാബുനാസർ, പി. മാധവദാസ്, പി. ബാലൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ്, കെ. വിനോദ് റഷീദ് കൊഴിക്കര, ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറിമാരായ അസൈനാർ കണിക്കരത്ത്, പി.പി. കബീർ, വി.പി. അഷറഫ്, കെ.പി. ബാലൻ, തൃത്താല-പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റുമാരായ ജയന്തി വിജയകുമാർ, ടി. ശശിരേഖ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.