
പട്ടാമ്പി: വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും തുടർ പഠനത്തിനുള്ള പ്രായോഗികതയും കണക്കിലെടുത്തു ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പട്ടാമ്പി സ്റ്റഡി സെന്റർ ചരിത്ര വിഭാഗം പി ജി വിദ്യാർത്ഥികൾ നടത്തിയ പഠന യാത്ര അറിവിന്റെയും വിനോദത്തിന്റെയും മികച്ച അനുഭവമായി മാറി.
ചരിത്ര അധ്യാപകൻ ചിത്രമേഘൻ, സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഹുസൈൻ തട്ടത്താഴത്ത്, പ്രമീള കെ കെ, സുമ സി, സനൽ ഒ എസ്, പ്രമീള,ശിവകുമാർ, നദീറ, ആതിര, ശ്രീലത, രേഷ്മ, ശ്രീജ, ശ്രീശുഭ, വിനോദ്, റഹീം, ശ്രീജ വി പി, ശരണ്യ, സുഹൈല, സുവൈബ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പഠന യാത്ര പാലക്കാട് കോട്ട, മലമ്പുഴ കവ, പാലക്കാട് മ്യൂസിയം, കൽപ്പാത്തി ആഗ്രഹാരം എന്നിവിടങ്ങളിലെ ചരിത്ര പ്രാധാന്യത്തെയും പുരാവസ്തു സംരക്ഷണത്തിന്റെ ആവശ്യകതയെയും നേരിട്ടു കാണാനും, പഠന ചർച്ചകൾ ചെയ്തു ചരിത്ര വിദ്യാർത്ഥികളെ നേരിട്ട് ബോധ്യപ്പെടുത്തുന്നതിനു സഹായകമായി.
ചരിത്രവും പ്രകൃതിയും എത്ര മാത്രം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാനും ഈ പഠനം സഹായിച്ചു. അറിവിന്റെ ലോകത്തേക്ക് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പട്ടാമ്പി സ്റ്റഡി സെന്റർ നടത്തിയ മറ്റൊരു ചുവടു വയ്പ്പു മാതൃകപരമായിരുന്നു.