
കാഞ്ഞിരത്താണി: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തർത്തിൽ ഹോളി ഖുർആൻ പ്രീമിയോ ഖുർആൻ പ്രഭാഷണ മത്സരത്തിൽ മഅ്ദിൻ മിസ്ബാഹ് കാഞ്ഞിരത്താണി വിദ്യാർത്ഥിക്ക് തിളക്കമാർന്ന വിജയം. ഒറ്റപ്പാലം മർക്കസിൽ നടന്ന സംസ്ഥാനതല മത്സരത്തിലാണ് ഖുർആൻ പ്രഭാഷണ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ഈ മാസം 19ന് മഹാരാഷ്ട്രയിൽ നടക്കുന്ന നാഷണൽ തർതീൽ മത്സരത്തിൽ വിദ്യാർത്ഥി പങ്കെടുക്കും. മികച്ച വിജയം നേടിയ മുസമ്മിൽ ഹുസൈനെ മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും ചേർന്ന് ആദരിച്ചു. എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് കെ.ബി. ബഷീർ ഉപഹാരം കൈമാറി.
മിസ്ബാഹ് ക്യാമ്പസ് പ്രിൻസിപ്പൽ ഷാഫി അദനി വരന്തരപ്പള്ളി അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുറസാഖ് അദനി ഇന്ത്യനൂർ, സി.എം. ഉമർ സാഹിബ് അറക്കൽ, ഹൈദ്രോസ് ഹാജി കൊള്ളന്നൂർ, സുലൈമാൻ ഹാജി കുറ്റിപ്പാല, റബീഹ് അദനി എടക്കര, അഷ്ഫാഖ് അദനി പുതുപൊന്നാനി, സവാദ് അദനി കോട്ടുമല, ഉനൈസ് അദനി മണ്ണാർക്കാട് എന്നിവർ സംബന്ധിച്ചു.