
വെള്ളാളൂർ കൈൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ ആഭിമുഖ്യത്തിൽ വെള്ളാളൂർ സ്കൂളിൽ വെച്ച് രക്തദാന, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ വെച്ച് പ്രദേശത്തെ സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരുൾപ്പെടെയുള്ളവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ പരിപാടി ഉത്ഘാടനം ചെയ്തു. പോലീസ് ഓഫീസർ മാരായ.സലീം കെ,സമീറലി, എസ് ഐ ജെഫിൻ രാജ് എന്നിവർ വിശ്ഷ്ടാതിഥികളായിരുന്നു. ടീവി നൂറുൽ അമീൻ ചടങ്ങിൽ ആദ്യക്ഷത വഹിച്ചു. ട്രസ്റ്റ് പരിപാടികളെ കുറിച്ച് ചെയർമാൻ ഫിർദൗസ് കെടി വിശദീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് പാറയിൽ, പഞ്ചായത്ത് അംഗങ്ങളായ കെ നൂറുൽ അമീൻ, ശ്രീജിത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. എംകെ മുസ്തഫ സ്വാഗതവും അബ്ദുൽ ലത്തീഫ് K നന്ദിയും പറഞ്ഞു. അബ്ദുൽ സലാം, റഫീഖ് എംവി,അനസ്, ജമാൽഹുദവി , റഷീദ്, ഷാഫി, ഉസ്മാൻ,റഫീഖ് വിപി, എ കെ അലി, അസീസ്, നിഷാദ്, ശറഫുദ്ധീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.