സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തൃത്താല റേഞ്ച് കമ്മിറ്റി പാഠപുസ്തക ശില്പശാല സംഘടിപ്പിച്ചു

  




സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തൃത്താല റേഞ്ച് കമ്മിറ്റി, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പരിഷ്കരിച്ച പുസ്തകങ്ങളുടെ ശില്പശാല സംഘടിപ്പിച്ചു. ബുധനാഴ്ച കാലത്ത് നടന്ന പരിപാടി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ട്യൂട്ടറും എസ്. ജെ.എം തൃത്താല റെയിഞ്ച് സെക്രട്ടറിയുമായി സുബൈർ ബാഖവി കൂറ്റനാട് നേതൃത്വം നൽകി.

ആശയ അവതരണ രീതി, കാലോചിതമായ പാഠ്യ ശൈലി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പഠന രീതികൾ എന്നിവയെ കുറിച്ചുള്ള വിശദമായ വിശകലനങ്ങൾ ശില്പശാലയിൽ അവതരിപ്പിച്ചു. റേഞ്ച് ട്രഷറർ സിദ്ദീഖ് മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. റെയിഞ്ച് പ്രസിഡന്റ് അബ്ദുറസാഖ് സഅദി അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം