കൂറ്റനാട്: ഡി.വൈ.എഫ്.ഐ തൃത്താല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പകുത്തേകാം പറവകൾക്കായ് ഒരിറ്റ് സ്‌നേഹം” പദ്ധതിക്ക് തുടക്കമായി. ശനിയാഴ്ച വൈകീട്ട് കാഞ്ഞിരത്താണിയിൽ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി. ഷെഫീഖ് നിർവഹിച്ചു. തൃത്താല ബ്ലോക്ക് പരിധിയിലെ 204 കേന്ദ്രങ്ങളിലാണ് പക്ഷികൾക്കായി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുന്നത്.
വേനൽക്കാലത്ത് ജലസ്രോതസ്സുകൾ വറ്റിവരളുന്ന സാഹചര്യത്തിൽ പക്ഷികളുടെ ജീവൻ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ ഡി.വൈ.എഫ്.ഐ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
