
ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഹാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ പിങ്ക് ബൂത്ത് സജ്ജീകരിച്ചിരുന്ന ബൂത്ത് നമ്പർ 70-ന് സമീപം വോട്ടർമാർക്ക് ബ്ലഡ് പ്രഷർ,ബ്ലഡ് ഷുഗർ എന്നിവ സൗജന്യമായി പരിശോധിച്ചു കൊടുത്തു.
ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് നേഴ്സ് സി.സി.മേരിക്കുട്ടിയുടെ നേതൃത്വത്തിൽ ആശ പ്രവർത്തകരായ ഷീബ,ഷീജ,അങ്കണവാടി അധ്യാപിക ഉദയകുമാരി എന്നിവരുടെ സഹായത്തോടെ 35 വോട്ടർമാരുടെ പരിശോധന നടത്തി.