പിടിതരാതെ സ്വര്‍ണം; ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു; ഇന്ന് സ്വര്‍ണവില വര്‍ധിച്ചു

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,200 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,025 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 75 രൂപയുടെ കൂടുതലാണ് ഉണ്ടായിരിക്കുന്നത്. പവന് 600 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,200 രൂപയും ഗ്രാമിന് 11,525 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,975 രൂപയും പവന് 71,800 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,790 രൂപയും പവന് 46,320 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,11,600 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. വെളളിവിലയില്‍ ഇന്ന് വ്യത്യാസം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസത്തെ വിലയായ ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയിലുംതന്നെയാണ് ഇന്നും വെള്ളിവില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം