
കൂറ്റനാട്: കൂറ്റനാട്–എടപ്പാൾ പാതയിലെ ഇഎംഎസ് നഗറിന് സമീപം ഇരു ചക്രവാഹന യാത്രക്കാരന് നായ വട്ടം ചാടിയതിനെ തുടർന്ന് അപകടം. പെരുമണ്ണൂർ സ്വദേശിയായ മുഹമ്മദ് റഹീസ് (26) ന് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
എടപ്പാൾ ഭാഗത്ത് നിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന വാഹനത്തിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി നായ ചാടിയതോടെ വാഹനമിടിച്ച് യാത്രക്കാരൻ റോഡിലേക്ക് വീഴുകയായിരുന്നു. വീണതിന് പിന്നാലെ നായ ആക്രമിക്കുകയും ചെയ്തു. അപകടത്തിൽ കൈക്കും കാലിനും പരിക്കേറ്റു. തെരുവ് നായയുടെ അക്രമം ഏറ്റതിനാൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.